Post Category
വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം
കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം ,പുനലൂര്‍ കൊല്ലം താലൂക്കുകളില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ അഞ്ച് ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍. 0474 2764440, 9496746475, 7907748177.
date
- Log in to post comments