Skip to main content

നിധി ആപ്കെ നികത് 29 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഇ.എസ്.ഐ.സിയുമായി സഹകരിച്ച് നടത്തുന്ന 'നിധി ആപ്കെ   നികത്    ജൂണ്‍ 29ന് നടത്തും. ക്വയിലോണ്‍ പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളില്‍   രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. സ്ഥാപന മാനേജര്‍മാര്‍ക്കായി ഇ.പി.എഫ് സംബന്ധിച്ച് രാവിലെ 11 ന് വര്‍ക്ക് ഷോപ്പ് നടത്തും.  തൊഴിലുടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പരാതികള്‍ പരിഹരിക്കുന്നതിനും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും പങ്കെടുക്കാമെന്ന് അസിസ്റ്റന്റ് പി.എഫ്. കമ്മീഷണര്‍ അറിയിച്ചു.
 
 

date