Post Category
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 26ന് സ്പോട്ട് അഡ്മിഷൻ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let, ഫോൺ: 0471 2491682.
പി.എൻ.എക്‌സ്. 2153/2026
date
- Log in to post comments