സ്പോർട്സ് കൗൺസിൽ സെലക്ഷൻ 30ന്
കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജ് സ്‌പോർട്സ് അക്കാഡമികളിലേക്ക് പി ജി തലത്തിൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള സെലക്ഷൻ ജൂൺ 30 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും. അത്ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, കനോയിംഗ് കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാന്റ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോൾ, റോവിംഗ്, സോഫ്റ്റ്ബോൾ, സ്വിമ്മിംഗ്, തയ്ക്വാൺഡോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.
സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 8.30ന് ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് എന്നിവ സഹിതം സെലക്ഷൻ സെന്ററിൽ എത്തിച്ചേരണം. ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്കും, ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ മെഡൽ നേടിയവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
പി.എൻ.എക്‌സ്. 2158/2026
- Log in to post comments