നെന്മണിക്കരയിൽ ന്യായവിലകട ലൈസൻസി നിയമനം: ഭിന്നശേഷി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു
മുകുന്ദപുരം താലൂക്കിലെ നെന്മണിക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ എറവക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന ന്യായവിലകട (നം. 1843358) നടത്തുന്നതിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 1-ന് 21 വയസ് പൂർത്തിയായവർക്കും 62 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ ജയിച്ചിരിക്കണം. കൂടാതെ അപേക്ഷകർ വിജ്ഞാപന തിയതിക്ക് മുമ്പ് തുടർച്ചയായി മൂന്ന് വർഷമെങ്കിലും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവരായിരിക്കണം. കട സ്ഥിതി ചെയ്യുന്ന അതേ വാർഡിലുള്ളവർക്ക് മുൻഗണന. അപേക്ഷകർ സർക്കാർ/ സ്വകാര്യ/ സഹകരണ മേഖലകളിൽ നിന്നും ശമ്പളമോ ഹോണറേറിയമോ കൈപ്പറ്റുന്നവരാകാൻ പാടില്ല. നിലവിൽ ന്യായവിലകട ലൈസൻസിയായിട്ടുള്ളവരുടെ കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിൽ 20 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഭിന്നശേഷി വിഭാഗക്കാർ വൈകല്യ സാക്ഷ്യപത്രവും കട നടത്തുന്നതിനാവശ്യമായ ശാരീരികക്ഷമതയുണ്ടെന്ന് അംഗീകൃത മെഡിക്കൽ ഓഫീസർ സാക്ഷ്യപത്രവും ഹാജരാക്കണം. ജൂലൈ 24ന് രാവിലെ 11നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ 'www.civilsupplieskerala.gov.in' എന്ന വിലാസത്തിലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0480-2825321, 0487-2360046.
- Log in to post comments