Skip to main content

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ അവലോകനയോഗം ചേർന്നു 

 

ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിന് കീഴിലുള്ള മഹിള പ്രധാൻ ക്ഷേത്രീയ ബച്ചത് യോജന/എസ്.എ.എസ് ഏജന്റുമാരുടെ അവലോകനയോഗം ചേർന്നു. ജില്ലാ കളക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഏജന്റുമാർക്ക് നൽകിയ ടാർഗറ്റിന്റെ 90 ശതമാനം കൈവരിക്കാൻ സാധിച്ചത് അഭിനന്ദനാർഹമാണെന്ന് കളക്ടർ പറഞ്ഞു. നാട്ടിൽ വ്യാപകമായ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്. 

ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ് വി പി, അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് കസ്തൂരി എന്നിവർ പങ്കെടുത്തു.

date