Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ആരംഭിച്ച സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്(റെഗുലർ) സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റിപ്പീറ്റേഴ്സ് (തിരുവനന്തപുരം സെന്ററിൽ മാത്രം) ലേയ്ക്കും ജൂലൈ  5ന്  ആരംഭിക്കുന്ന കോളേജ് വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) പരീക്ഷാ പരിശീലന ക്ലാസ്സുകൾ, സ്‌കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സ്, +1, +2 വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനും, ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യവും https:\\kscsa.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2313065, 2311654, 8281098863.

പി.എൻ.എക്‌സ്. 2166/2026

date