ഫൈൻ ആർട്‌സ് കോളേജിൽ ലക്ചറർ ഒഴിവുകൾ
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്), പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തും ജൂലൈ 1 രാവിലെ 10 മണിക്ക് കോളേജ് ഓഫ് ഫൈൻ ആർട്‌സ് ക്യാമ്പസിലാണ് കൂടിക്കാഴ്ച. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്‌സിൽ (പ്രിന്റ് മേക്കിങ്) 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് നാഷണൽ ഡിപ്ലോമയും ഗ്രാഫിക്‌സിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) ലക്ചറർ യോഗ്യത.
അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ പെയിന്റിങ്ങിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് പെയിന്റിംഗ് വിഭാഗം ലക്ചററുടെ യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ സ്‌കൾപ്ചറിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ സ്‌കൾപ്ചറിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് ശിൽപകല ലക്ചററുടെ യോഗ്യത.
പി.എൻ.എക്‌സ്. 2180/2026
- Log in to post comments