Post Category
സ്പോട്ട് അഡ്മിഷൻ
കേരള മീഡിയ അക്കാദമിയുടെ ജേണലിസം & കമ്യൂണിക്കേഷൻ, ടി.വി ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം ജൂൺ 29 രാവിലെ 11-ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവ്വഹിക്കും. അക്കാദമി വൈസ് ചെയർമാൻ കെ. പി. റെജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായിരിക്കും. പിജി ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിയിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷൻ നേടാം. വിവരങ്ങൾക്ക്: 9747886517.
പി.എൻ.എക്സ്. 2181/2026
date
- Log in to post comments