Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 അസിസ്റ്റന്റ് പ്രൊഫസർ 

ഐഎച്ച്ആർഡി യുടെ കീഴിൽ പട്ടുവം, കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ജുലൈ ഒന്നിന് രാവിലെ 10.30 നും ഹിന്ദി അദ്ധ്യാപകരുടെ ഇന്റർവ്യൂ ഉച്ച രണ്ട് മണിക്കും നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദം. യൂ ജി സി-നെറ്റ് ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 8547005048.

 കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം 

കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഹോട്ടൽ മാനേജെ‌ൻ്റ് ആൻ്റ് ക്യുലിനറി ആർട്‌സ്, ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ്റ് ഡയറ്ററ്റിക്സ‌് എന്നീ കോഴ്‌സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം തുടങ്ങി. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ് www.supplycokerala.com.

 കെട്ടിടം ആവശ്യമുണ്ട് 

കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷന് ഏച്ചൂർ ടൗണിന് സമീപം കെട്ടിടം ആവശ്യമുണ്ട്. കെട്ടിട ഉടമകൾ കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2857661, 9496011199.

 റാങ്ക് പട്ടിക റദ്ദാക്കി 

ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (2nd NCA-E/B/T) (കാറ്റഗറി നമ്പർ 186/2024) തസ്തികയുടെ റാങ്ക് പട്ടിക മാർച്ച് 23 ന് റദ്ദാക്കി.

 ആചാരസ്ഥാനികർ/കോലധാരികൾക്ക് ധനസഹായം 

മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് മാർച്ച് മുതൽ ജൂൺ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രവും, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിൻ്റെ ഒറിജിനലും പകർപ്പും, ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പും, സഹിതം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസിൽ ജൂലൈ ഏഴിന് മുമ്പായി നേരിട്ട് എത്തണം. നേരിൽ വരാൻ കഴിയാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് സഹിതം മുകളിൽ പറഞ്ഞ രേഖകൾ ഓഫീസിൽ എത്തിക്കണം.

 പി.എസ്.സി പരീക്ഷാ പരിശീലനം 

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ തലശ്ശേരി ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആരംഭിക്കുന്ന ആറു മാസക്കാല സൗജന്യ പി എസ് സി പരീക്ഷാ പരിശീലന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ജൂൺ 30 നകം പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9656307760, 9656048978.

 ക്വട്ടേഷൻ 

കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, മാനുഫാക്ച്ചറി വിഭാഗത്തിൽ 2026-27 സാമ്പത്തിക വർഷം ആവശ്യമായ 900 ലിറ്റർ ഫീനോൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീക്യത വിതരണക്കാരിൽ നിന്നും സീൽ പതിച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ നാലിന് വൈകുന്നേരം മൂന്നു മണിക്കു മുമ്പായി സൂപ്രണ്ട്, സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, കണ്ണൂർ'എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2746141, 2747180.

date