അങ്കണവാടി ഹെല്‍പര്‍ ഒഴിവ്
കോഡൂര്‍ പഞ്ചായത്ത് പരിധിയിലുളള അങ്കണവാടികളിലെ ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവനസന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. പ്രായപരിധി-18-46. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോഡൂര്‍ പഞ്ചായത്ത് സെക്രട്ടറി സക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷള്‍ ജൂലൈ 31 വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം - ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍ ഓഫീസ്, കോഡൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍-7025127584.
- Log in to post comments