Skip to main content

പഠന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കി വരുന്ന എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷകള്‍ 2026 ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് ഒന്നു വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. മറ്റ് വിവിധ കോഴ്സുകള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിനുള്ള (ഉന്നത വിദ്യാഭ്യാസ ധനസഹായം) അപേക്ഷ ഈ വര്‍ഷത്തെ ക്ലാസ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസത്തിനകം ഓഫീസില്‍ ലഭ്യമാക്കണം.
സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ബോര്‍ഡ് അംഗീകൃത കോഴ്‌സുകള്‍  സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് മെറിറ്റ് സീറ്റിലാണ് അഡ്മിഷന്‍ ലഭിച്ചിട്ടുള്ളത് എന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. പാരലല്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല. ഫോണ്‍-0483-2738452.

date