Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു

സിന്തറ്റിക് ഡ്രഗുകൾ, ഓൺലൈൻ ലഹരി വ്യാപാരം തുടങ്ങിയ വെല്ലുവിളികൾ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയും ബോധവൽക്കരണവും ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പോസ്റ്ററുകൾ പ്രകാശനം ചെയ്തു. ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കലക്ടർ സാക്ഷി മോഹൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൽ, അഡീഷണൽ എസ്പി പി. ബിജുരാജ്, തിരൂർ ഡിവൈഎസ്പി എ എം സിദ്ദീഖ്, ഡോ.എ.ഷിബുലാൽ, ഡോ. മർവ, പെരിന്തൽമണ്ണ ഡിവൈഎസ്പി എം . ബി.ലത്തീഫ്, ഡി എഫ് ഒ മാരായ ധനേഷ് കുമാർ, ധനിക് ലാൽ, ജില്ലാ എജുക്കേഷൻ ഓഫീസർ പിവി റഫീഖ്, ആർ ഡി ഡി ജൂഡേ ലൂയിസ്, അഡീഷണൽ എക്സൈസ് കമ്മീഷണർ ഇ പി സിബി, ഡ്രഗ് ഇൻസ്പെക്ടർ യൂനുസ് കൊടിയത്ത്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ്, കെ.സി.അബൂബക്കർ, പ്രപിത, സിബിൻ ലാൽ തുടങ്ങിയവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. 

 

 നശാ മുക്ത് ഭാരത് അഭിയാൻ, ഓപ്പറേഷൻ തൂഫാൻ, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ലഹരി രഹിത സമൂഹം സൃഷ്ടിക്കാൻ ശ്രമങ്ങൾ ശക്തമാകുകയാണ്. യുവത്വത്തിന്റെ ശക്തി ലഹരിയിലല്ല, ലക്ഷ്യങ്ങളിലും സ്വപ്നങ്ങളിലുമാണ്. കായികം, കല, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നിവയിലൂടെ ജീവിതത്തെ അർത്ഥവത്താക്കാം. തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ബോധവത്ക്കരണ പോസ്റ്ററുകൾ.

date