Skip to main content

ഐ.ടി.ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഐ.ടി.ഐ(എസ്.സി.സി.ഡി) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുളള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 2026 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാനതീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2435272, 9809110010, 9497531818, 9544023159
 

date