Skip to main content

ലേലം*

വാഴാനി ഇടതുകര മെയിൻകനാലിന്റെ സംരക്ഷണ ഭിത്തിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ കേരള ജലസേചന വകുപ്പ് പുനർ ലേലം ചെയ്ത് വിൽക്കുന്നു. മെയിൻകനാൽ ചെയിനേജ് 6/000 കി.മീ മുതൽ 12/400 കി.മീ വരെയുള്ള ഭാഗത്ത് നിൽക്കുന്ന രണ്ട് മഴമരങ്ങളും ഒരു പരുവമരവും 5/000 കി.മീ മുതൽ 6/000 കി.മീ വരെയുള്ള ഭാഗത്ത് ഭീഷണിയായി നിൽക്കുന്ന നാല് മഴമരങ്ങളാണ് ലേലം ചെയ്യുന്നത്. തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ കാര്യാലയത്തിൽ  ജൂലൈ രണ്ടിന് രാവിലെ 11-നാണ് ലേലം. ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷ സമർപ്പിക്കണം.  
 

date