Post Category
*ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം; ജൂലൈ മൂന്നിന് കൂടിക്കാഴ്ച*
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ പത്തിനകം ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0466-2270353. ഇമെയിൽ- thrithalagovtcollege@gmail.com.
date
- Log in to post comments