Skip to main content

സൈബര്‍ ഫോറന്‍സിക്‌സ് പി.ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ തിരുവനന്തപുരം മുട്ടടയിലുള്ള 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്റ് സ്‌കില്‍സ്'-ല്‍ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ഒരു വര്‍ഷത്തെ 'പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ അഡ്മിഷന്‍/കൗണ്‍സിലിംഗ് സമയത്ത് അവസാന സെമസ്റ്റര്‍ വരെയുള്ള അസല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ ഹാജരാക്കണം. താത്പര്യമുള്ളവര്‍ https://skillcentre.ihrd.ac.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547005087, 9495069307, 8136882389, 0471-2550612.

date