Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി. അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ അതിലധികമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://scdditiadmission.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലൈ പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ആകെ സീറ്റുകളില്‍ പട്ടികജാതിക്കാര്‍ക്ക് 80 ശതമാനവും, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പത്ത് ശതമാനവും, മറ്റു വിഭാഗക്കാര്‍ക്ക് പത്ത് ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.

ഐ.ടി.ഐ പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി എന്നിവ ലഭ്യമാണ്. കൂടാതെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റും പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും. ഫോണ്‍: 9747313450, 9846328890, 9446349309.

date