ജില്ലാതല അറിയിപ്പുകൾ
അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ
ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിൽ നിയമനം നടത്തുന്നതിനായി ഏഴ് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ജില്ലാ കളക്ടറുടെ ഓഫീസിലെ സീക്രട്ട് സെക്ഷനിൽ എത്തിക്കണം.
ഫുഡ് ക്രാഫ് ഇൻസ്റ്റിറ്റ്യൂട്ട്
വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മാനേജ്‌മെൻ്റ് സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2026-27 അദ്ധ്യായന വർഷം ഫുഡ് & ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹോട്ടൽ അക്കോമൊഡേഷൻ ഓപ്പറേഷൻസ് എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9895880075, 0497 2706904.
ക്വട്ടേഷൻ
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാംപസിലെയും ഹോസ്റ്റലുകളിലെയും കുറ്റിക്കാടുകളും മറ്റും ബ്രെഷ് കട്ടർ ഉപയോഗിച്ച് വെട്ടിത്തെളിക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 29 ഉച്ച 12.30. വെബ് സൈറ്റ് www.geek.ac.in, ഫോൺ: 04972780226.
ഡെൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻ്റ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഡെൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻ്റ് തസ്‌തികയിൽ ഒഴിവ്. യോഗ്യത: ഡിപ്ലോമ ഇൻ ഡെൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻ്റ്. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് എത്തണം.
സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്‌പ അനുവദിക്കുന്നതിനായി ഇരിട്ടി, കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 മുതൽ 5,00000 രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത്.
കുടുംബ വാർഷിക വരുമാനം 5,00000 രൂപയിൽ താഴെയുള്ള 18 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ എ.കെ.ജി ആസ്‌പത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04972705036, 9400068513.
കെ.എസ്.ആർ.ടി.സി ഗുരുവായൂർ തീർത്ഥയാത്ര
കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ 28 ന് ഗുരുവായൂർ തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. ജൂൺ 28 രാത്രി ഏഴ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ജൂൺ 29 ന് രാത്രി പത്ത് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മമ്മിയൂർ ക്ഷേത്രം, തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും തീർത്ഥയാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ബുക്കിങ്ങിന് 9495403062.
തടി ലേലം
വനം വകുപ്പിൻ്റെ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ മൂപ്പെത്തിയ ഗുണനിലവാരമുള്ള വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളും ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് എന്നീ മറ്റിനം തടികളുടെയും ലേലം ജുലൈ എട്ടിന് നടക്കും. ഫോൺ 0490-2302080, 8547602859.
ഗവ. പ്രസ്സ് കണ്ണൂർ, ക്വാർട്ടേഴ്‌സ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ വനം വകുപ്പ് അനുമതിയോടെ മുറിച്ച് മാറ്റിയ മരങ്ങൾ ജുലൈ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. പ്രസ്സിൽ പരസ്യ ലേലം ചെയ്യും.
പി എസ് സി അഭിമുഖ പരീക്ഷ
ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പിൽ നഴ്സ് ഗ്രേഡ് II (ആയുർവേദ) (കാറ്റഗറി നമ്പർ: 745/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രവരി 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖപരീക്ഷ ജുലൈ ഒമ്പതിന് നടക്കും. അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ എത്തണം.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു യോഗ്യത, ഒരു വർഷം കാലാവധി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9072592458
അയ്യങ്കാളി സ്കോളർഷിപ്പ്
അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻഡ് ഡവലപ്മെൻ്റ് സ്കോളർഷിപ്പ് ലഭിക്കുന്നതിനായി 2026-27 വർഷത്തെക്കുള്ള അപേക്ഷകൾ ഇ -ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായവരും എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ സമർഥരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജുലൈ 15. ഫോൺ: 0471-2304594,2303229.
ലെവൽ ക്രോസ്സ് അടച്ചു
റെയിൽവെ മേൽപ്പാലം പണി നടക്കുന്നതിനാൽ ഏഴിമല റെയിൽവെ സ്റ്റേഷനടുത്തുള്ള ലെവൽക്രോസ്സ് നം. 259 അടച്ചു. അതുവഴി പോകേണ്ട വാഹനങ്ങൾ വേങ്ങര, പുഞ്ചക്കാട്, പയ്യന്നൂർ വഴി പോകണം.
ചിക്ക് സെക്സർ
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ചിക്ക് സെക്സർ തസ്തികയിൽ താത്കാലിക ഒഴിവ്. പൗൾട്രി ഹസ്ബൻ്ററി പ്രത്യേക വിഷയമായെടുത്ത് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്റിലുള്ള വി എച്ച് എസ് സി പാസായിരിക്കണം. ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വെൻ്റ് രീതി ഉപയോഗിച്ചു കൊണ്ടുള്ള ഡേ ഓൾഡ് ചിക്ക് സെക്സിങ്ങിൽ 98 ശതമാനത്തിൽ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തി കുറഞ്ഞത് അഞ്ച് മാസത്തെ ചിക് സെക്സിങ് ആൻഡ് ഹാച്ചറി മാനേജ്‌മെന്റ്റ് കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പ്രായപരിധി 41. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ജുലൈ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം.
ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയോഗിക്കുന്നു. ജോലിയിൽ മുൻപരിചയം ഉള്ളവർ ജൂൺ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകൾക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 29 ന് 10 മണിക്ക് കോളേജിൽ നടക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസുമായി രക്ഷിതാവ് സഹിതം എത്തണം. വെബ്സൈറ്റ് www.polyadmission.org, ഫോൺ: 0460 2251033.
ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി നടത്തി
കരിയർ ഗൈഡൻസ് സെല്ലിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കതിരൂർ ജി.വി.എച്ച്.എസ്.എസിലെ വിഎച്ച് എസ്സ് ഇ വിഭാഗത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി സിവിൽ എക്‌സൈസ് ഓഫീസർ പ്രസന്ന മുഖ്യാതിഥിയായ പരിപാടിയിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ പ്രിയ കെ അധ്യക്ഷത വഹിച്ചു. കരിയർ മാസ്റ്റർ വികാസ് കെ.പി, അധ്യാപകരായ ഗ്രീഷ്മ, പ്രമോദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ദിവ്യ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പയിനിൽ പങ്കെടുത്തു.
ഇൻസ്ട്രക്ടർ ഒഴിവ്
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർ ടൈപ്പ് റൈറ്റിംഗ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ്സ് മാനേജ്‌മൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ്സ് മാനേജ്‌മൻറ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, മുൻപരിചയം മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ജൂൺ 30 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 9895916117,04985295101.
ചെമ്പൈ സംഗീത കോളേജിൽ അഭിമുഖ പരീക്ഷ
പാലക്കാട് ചെമ്പൈ സ്‌മാരക ഗവ. സംഗീത കോളേജിൽ 2026-27 അദ്ധ്യയന വർഷം ഒന്നാം വർഷ ഡിഗ്രി ബി.എ. മ്യൂസിക്, വീണ, മൃദംഗം, വയലിൻ കോഴ്സുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷിച്ച വിദ്യാർത്ഥികൾ രജിസ്ട്രേഷൻ സമയത്ത് ലഭിച്ച പ്രിൻ്റൌട്ടടക്കം ജുലൈ 27 ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിരുചി പരീക്ഷയ്ക്ക് എത്തണം. ഫോൺ: 8943767684, 8921883049.
- Log in to post comments