Post Category
മെന്റര്‍ ടീച്ചര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയില്‍ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള സ്കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. കാടര്‍, കാട്ടുനായ്ക്കര്‍, പണിയ, ഇരുളര്‍, മലസര്‍, മുഡുഗര്‍, ഇരവാലന്‍, മലസര്‍, മുഡുഗര്‍, ഇരവാലന്‍, മലയന്‍ വിഭാഗത്തില്‍പെട്ട പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ജൂണ്‍ 23 ന് വൈകീട്ട് അഞ്ചിന് മുന്‍പായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക വര്‍ഗ വികസന ഓഫീസില്‍ നല്‍കണം. ടി ടി സി / ഡി എഡ് യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന, യോഗ്യരായവരുടെ അഭാവത്തില്‍ പ്ലസ്ടു പാസായവരേയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505383.
date
- Log in to post comments