ഭാരവാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം
നിള ഹോസ്പിറ്റല്‍ - ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ ഓങ്ങല്ലൂരില്‍ മൈനര്‍ ബ്രിഡ്ജ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അറ്റക്കുറ്റപണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയ സര്‍വീസ് റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് ജൂണ്‍ 20 മുതല്‍ താഗത നിരോധനം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാലവര്‍ഷം കണക്കിലെടുത്തും താല്‍ക്കാലിക റോഡിലെ അപകടസാധ്യത ഒഴിവാക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ക്രമീകരണം. അതേസമയം, ബസ് സര്‍വീസുകള്‍ക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കില്ല. പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലോട്ട് വരുന്ന ഭാരവാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ- മുളയങ്കാവ്- കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്‌നല്‍ ജംഗ്ഷനിലൂടെ പട്ടാമ്പിയിലേക്കും തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണ്.
- Log in to post comments