അന്താരാഷ്ട്ര യോഗ ദിനാചരണവും ആരോഗ്യ സെമിനാറും
നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും പിരായിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിരായിരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി സഫിയ അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി വിജയന്‍ 'ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ' സന്ദേശത്തോടെ വിഷയാവതരണം നടത്തി. യോഗാഭ്യാസപ്രകടനം, യോഗ ഡാന്‍സ്, പ്രകൃതി പാചക ഭക്ഷ്യമേള അനുബന്ധമായി നടന്നു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റബീന, മെമ്പര്‍മാരായ ടി.എം ഷമീര്‍, രമ ചിദംബരന്‍, സന്ദീപ്, വി വാസന്തി, കെ സുദര്‍ശനന്‍, എം പി പ്രസീത, സരിത രവി, സലീന അഷറഫലി, ശാന്തകുമാരി, സി.ഡി.പി.ഒ സജിത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തുളസി, ഫാര്‍മസിസ്റ്റ് കെ എ ഷബാന തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments