Post Category
ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
ജില്ലയിലെ ഗവ. ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരാകണം അപേക്ഷകര്‍. അതത് ഐ.ടി.ഐകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ പകര്‍പ്പുകള്‍, വിദ്യാഭ്യാസ യോഗ്യത, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാക്കണം. ഐ.ടി.ഐകളുടെ എണ്ണം അനുസരിച്ച് പകര്‍പ്പുകള്‍ നല്‍കേണ്ടതാണ്. ഫോണ്‍: 0491 2505100.
date
- Log in to post comments