Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം: ജില്ലാതല ഉദ്ഘാടനവും ഫണ്‍ റണ്ണും ഇന്ന് (ജൂണ്‍ 26) മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം: ജില്ലാതല ഉദ്ഘാടനവും ഫണ്‍ റണ്ണും ഇന്ന് (ജൂണ്‍ 26)

മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും
 

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 26) രാവിലെ 8.30ന് ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കും. രമേഷ് പിഷാരടി എം എല്‍ എ അധ്യക്ഷനാകും. ഇതിന് മുന്നോടിയായി രാവിലെ 7.15ന് കോട്ടമൈതാനം അഞ്ച്‌വിളക്കില്‍ നിന്ന് ആരംഭിക്കുന്ന ഫണ്‍ റണ്‍ അഡ്വ. എ സുമേഷ് അച്യുതന്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ കെ സുധീര്‍ മുഖ്യാതിഥിയാകും. ജില്ലാ വിമുക്തി മാനേജര്‍ എസ് സജീവ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത, നഗരസഭാ ചെയര്‍മാന്‍ പി സ്മിതേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ടി എന്‍ സുധീര്‍, അസി. എക്സൈസ് കമ്മീഷ്ണര്‍ എ ആര്‍ നിഗീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എസ് ആനന്ദ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് കാസിം, സ്‌റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സി ഹരിദാസ്, ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു കെ ലത, കെ എസ് ഇ ഒ എ സെക്രട്ടറി കെ പി സുധീര്‍, അഗളി ഇ ആര്‍ ഒ ആര്‍ പ്രദീപ്, കെ എസ് ഇ എസ് എ പ്രസിഡന്റ് പി ഷാജി തുടങ്ങിയവര്‍ സംസാരിക്കും.

date