സെന്‍സസ് 2027: ക്വിസ് മത്സരം സംഘടിപ്പിച്ചു
സെന്‍സസ് 2027ന്റെ പ്രചാരണാര്‍ഥം മണ്ണാര്‍ക്കാട് താലൂക്കിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സെന്‍സസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് ജില്ലാ കലക്ടര്‍ കെ സുധീര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അഭിമന്യു രമേശ് (കല്ലടി എച്ച്എസ്എസ് കുമരംപുത്തൂര്‍) ഒന്നാം സ്ഥാനവും പി രിഫ്ന (മണ്ണാര്‍ക്കാട് എംഇഎസ്എച്ച്എസ്എസ്) രണ്ടാം സ്ഥാനവും എം തീര്‍ഥ (പള്ളികുറുപ്പ് ശബരി എച്ച്എസ്എസ്്) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്രിസ്റ്റീന ആല്‍ബി (പള്ളിക്കുറുപ്പ് ശബരി എച്ച്എസ്എസ്) ഒന്നാം സ്ഥാനവും യു പി നിരാമയന് (മണ്ണാര്‍ക്കാട് എം ഇ ടി ഇ എം എച്ച്എസ്) രണ്ടാം സ്ഥാനവും പി ടി രസിന് മുഹമ്മദ് (എം ഇ ടി ഇ എം എച്ച് എസ്) മൂന്നാം സ്ഥാനവും നേടി.
മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹിമാന്, ഭൂരേഖ തഹസില്‍ദാര്‍ പി എം അസ്മാബി, ഇ എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കമ്മിറ്റി സെക്രട്ടറി അക്ബര്‍, സ്കൂള്‍ കമ്മിറ്റി ട്രഷറര്‍ അബ്ദു കീടത്ത്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹബീബ്, സ്കൂള്‍ ഹെഡ്മാസ്റ്റര് അന്‍വര്‍ സാദത്ത,് ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുസലീം എന്നിവര്‍ പങ്കെടുത്തു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരായ യൂസഫലി ഇ, മുഹമ്മദലി എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.
ഫോട്ടോ: സെന്‍സസ് 2027ന്റെ ഭാഗമായി മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലാ കലക്ടര്‍ കെ സുധീര്‍ സംസാരിക്കുന്നു
- Log in to post comments