Skip to main content

കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ച് ഉദ്ഘാടനം നാളെ (ജൂൺ 29ന്)

        കേരള മീഡിയ അക്കാദമിയുടെ ജേണലിസം കമ്യൂണിക്കേഷൻടി വി ജേണലിസംപബ്ലിക് റിലേഷൻസ് അഡ്വർടൈസിംഗ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം നാളെ (ജൂൺ 29) രാവിലെ 11-ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.

എറണാകുളം ജില്ലാ കളക്ടർ   ജി  പ്രിയങ്ക പുതിയ അധ്യയന ബാച്ച്  ഉദ്ഘാടനം നിർവഹിക്കും. കേരള മീഡിയ അക്കാദമി വൈസ് ചെയർമാനും കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റുമായ  കെ പി  റെജി ചടങ്ങിൽ ആധ്യക്ഷം വഹിക്കും. മനോരമ ന്യൂസ് ഡയറക്ടർ  ജോണി ലൂക്കോസ് മുഖ്യാതിഥിയാകും. അക്കാദമി സെക്രട്ടറി  പ്രമോദ് കുമാർ കെ ആർ സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ് ആശംസയും അസിസ്റ്റന്റ് സെക്രട്ടറി  ബിജു എൻ ബി നന്ദിയും അറിയിക്കും. ലക്ചറർമാരായ വിനീത വി ജെവിഷ്ണുദാസ് എം എസ്രശ്മി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2223/2026

date