Skip to main content
ഹെലന്‍ കെല്ലര്‍ ദിനാചരണവും കാഴ്ച പരിമിതരായ വനിതകളുടെ സംഗമവും മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹെലന്‍ കെല്ലര്‍ ദിനാചരണവും കാഴ്ചപരിമിതരായ വനിതകളുടെ സംഗമവും

കോഴിക്കോട് കോര്‍പറേഷന്‍ സമന്വയ പ്രോജക്ടും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ ദിനാചരണവും കാഴ്ച പരിമിതരായ വനിതകളുടെ സംസ്ഥാനതല സംഗമവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പുതിയറ എസ്.കെ പൊറ്റെക്കാട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ ജെ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ ഹക്കീം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

സംസ്ഥാന സെക്രട്ടറിമാരായ ടി സുനില്‍, ബി വിനോദ്, കെ വിജയകുമാരി, വൈസ് പ്രസിഡന്റുമാരായ എം സീനത്ത്, ജി മണികണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ വി സത്യന്‍, എ കെ ശുഭ, ജില്ലാ ആക്ടിങ് പ്രസിഡന്റ് മധു, വാര്‍ഡ് കൗണ്‍സിലര്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എസ്.കെ ബീനാകൃഷ്ണന്‍ ഹെലന്‍ കെല്ലര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയ കാഴ്ചാപരിമിതരായ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, വനിതാ ഭാരവാഹികള്‍ക്ക് ആദരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

date