ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കമായി
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി കുഴല്‍മന്ദം സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് സര്‍ക്കിള്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ ഷീബാ ഇവാന്‍സ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി. റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. സെല്‍വരാജ് വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. ഗാര്‍ഹിക വൈദ്യുതി സുരക്ഷ, ജോലി സ്ഥല സുരക്ഷ, മഴക്കാല മുന്‍കരുതലുകള്‍, വൈദ്യുതാപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം സെഷന്‍
ആലത്തൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.വി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കുത്തനൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഹാളില്‍ നടന്ന പരിപാടിയില്‍ പെരിങ്ങോട്ടുകുറിശ്ശി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ രതീഷ് അധ്യക്ഷത വഹിച്ചു. കുഴല്‍ മന്ദം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസാദ്, കുഴല്‍മന്ദം സബ് ഡിവിഷന് കീഴിലുള്ള നാല് സെക്ഷന്‍ ഓഫീസുകളില്‍ നിന്നുള്ള കോണ്‍ട്രാക്ടര്‍മാരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ: കുത്തനൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഹാളില്‍ നടന്ന വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസ് പാലക്കാട് സര്‍ക്കിള്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ ഷീബാ ഇവാന്‍സ് ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments