Post Category
കൂടിക്കാഴ്ച 29 ന്
ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ (ബി ടെക്) നിയമിക്കുന്നതിന് ജൂണ്‍ 29 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ പത്ത് മിനിറ്റ് ക്ലാസെടുക്കാന്‍ തയ്യാറായി വരേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം വകുപ്പില്‍ എത്തിച്ചേരണം. ബന്ധപ്പെട്ട വിഭാഗത്തില്‍ ഒന്നാം ക്ളാസോടെ ബി ഇ/ബി ടെക്ക് , എം ഇ/ എം ടെക് അല്ലെങ്കില്‍ ബി ഇ/ ബി ടെക് , എം ഇ / എം ടെക് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260565.
date
- Log in to post comments