Skip to main content
നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലാ  സെല്ലിന്റെ  നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ യോഗ പരിശീലനം.

പോലീസ് ഉദ്യോഗസ്ഥർക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു

നാഷണൽ ആയുഷ് മിഷൻ  ജില്ലാ സെല്ലിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. ആയുഷ് മിഷന്റെ യോഗ പരിശീലകരുടെ നേതൃത്വത്തിൽ യോഗാഭ്യാസ സെഷൻ നടത്തി.  എസ്.പി.സി. അസിസ്റ്റൻറ് നോഡൽ ഓഫീസർ കെ. രാജേഷ് , കുമരകം എസ്.ഐ. ബിജു,  ജില്ലാ ഹെഡ് ക്വാർട്ടേർസിലെ ക്യാമ്പ് എസ്.ഐ. സുനിൽ. പി.  സെനിത് എന്നിവർ പ്രസംഗിച്ചു.

 

date