Skip to main content

കൂടിക്കാഴ്ച

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ബി ടെക്), ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവിലേക്ക് യഥാക്രമം ജൂലൈ രണ്ട്, മൂന്ന് തിയതികളില്‍  രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ്‌സ്മാന്‍ യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ടി എച്ച് എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി വിജയവും കെ ജി സി ഇ/എന്‍ ടി സി/ വി എച്ച് എസ് ഇ/ ഐ ടി ഐ. അസി. പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഒന്നാം ക്ലാസോടെ ബി ഇ/ ബി ടെക് ആന്‍ഡ് എം ഇ/ എം ടെക് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ് എടുക്കാന്‍ തയ്യാറായി വരണം. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

date