Post Category
അപകടകരമായ മരങ്ങൾ നീക്കണം
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിൽനിന്നു പൊതുവഴികളിലേക്കും, സർക്കാർ ഓഫീസുകളിലേക്കും, സ്‌കൂളുകളിലേക്കും, കെ.എസ്.ഇ.ബി വൈദ്യുതിലൈനുകളിലേക്കും അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിതത്വം ഉറപ്പാക്കണമെന്നു ചങ്ങനാശേരി താലൂക്ക് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. അപകടകരമായ മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം പൊതുജനങ്ങൾക്കോ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുസ്വത്തുക്കൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നു ചങ്ങനാശേരി തഹസീൽദാർ അറിയിച്ചു
date
- Log in to post comments