Skip to main content

ഹെല്‍പ്പര്‍ ഒഴിവ്

 

ആലത്തൂര്‍ അഡീ. ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള പന്നിയങ്കര അങ്കണവാടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് സ്ഥിരം ഹെല്‍പ്പറുടെ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 17 ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം.  2026 ജനുവരി ഒന്നിന് 35 വയസ് തികയാത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. അവസാന തീയതി ജൂലൈ നാല്. ഫോണ്‍: 04922 254007.

date