ഇടമലക്കുടി വികസനം: പ്രത്യേക യോഗം ചേരും
ഇടമലക്കുടിയുടെ വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും. ജൂലൈ രണ്ടാം വാരം എംഎല്‍എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്യും. ഇടമലക്കുടി സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു.
ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിക്കാത്ത കരാറുകാരനെതിരേ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഭവന പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറെയും ഐടിഡിപി പ്രൊജക്ട് ഓഫീസറെയും ചുമതലപ്പെടുത്തി. നിര്‍മ്മാണം പൂര്‍ത്തിയാകാനുളള വീടുകളുടെ ബലക്ഷമത, അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഇടമലക്കുടിയില്‍ ഇലഞ്ഞിപ്പാറ മുതല്‍ സൊസൈറ്റിപ്പടി വരെയുള്ള റോഡിന് 8 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
- Log in to post comments