Skip to main content

ഇടുക്കി മെഡിക്കല്‍ കോളേജ്: മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും

ഇടുക്കി മെഡിക്കല്‍ കോളേജില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഒ.പി., ഐ.പി. വിഭാഗങ്ങള്‍ക്കുളള മരുന്നുകള്‍ കെഎംസിഎല്‍ വഴി ലഭ്യമാക്കുന്നുണ്ട്. കെഎംസിഎല്ലില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് പ്രാദേശികമായി വാങ്ങുകയാണ് ചെയ്യുന്നത്. കിടപ്പ് രോഗികള്‍ക്ക് കാസ്പ് പദ്ധതി മുഖേനയും മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും ജില്ലാ മെഡിക്കല്‍ ഓഫീസറും അറിയിച്ചു. കാത്ത് ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം നിര്‍ദേശിച്ചു. കോവിഡ് കാലത്ത് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിലേക്കുളള 800 മീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.  
 

date