വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളില്‍ ചേര്‍ന്ന് 2 വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000/ രൂപ വീതം അനുവദിക്കുന്ന വിഷന്‍ പദ്ധതി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്നു. 2026-27 അക്കാദമിക് വര്‍ഷം വിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 1 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് B+ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തില്‍ പത്താം ക്ലാസ്സില്‍ യഥാക്രമം A2, A ഗ്രേഡുകള്‍ നേടി വിജയിച്ചിട്ടുളള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297
- Log in to post comments