Post Category
സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ജൂൺ 28ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള അപേക്ഷകർക്ക് വെബ്‌സൈറ്റിലെ Candidate Portal ലെ 'Answer key Challenge' മെനുവിലൂടെ ജൂലൈ 2ന് ഉച്ചയ്ക്ക് 2 വരെ പരാതികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.
പി.എൻ.എക്‌സ്. 2238/2026
date
- Log in to post comments