Skip to main content

ലീഗൽ റിസർച്ച് അവാർഡ്

തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിയമ ഗവേഷണ രംഗത്തെ പ്രാവീണ്യത്തിനായുള്ള പ്രൊഫ. ഡോ. എൻ.ആർ മാധവ മേനോൻ ഗവേഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അധ്യാപകരോ വിദ്യാർഥികളോ 2025-26 അധ്യയന വർഷത്തിൽ മേയ് 30ന് മുൻപായി പ്രസിദ്ധീകരിക്കുകയോ പൂർത്തികരിക്കുകയോ ചെയ്തിട്ടുള്ള ഗവേഷണ പ്രബന്ധങ്ങളുടെയോഡെസെർട്ടെഷനുകളുടെയോ ലേഖനങ്ങളുടെയോ മൂന്ന് ഹാർഡ് കോപ്പിയും ഒരു സോഫ്റ്റ് കോപ്പിയും സഹിതം ജൂലൈ 10ന് മുൻപായി പ്രിൻസിപ്പലിന് സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2239/2026

date