ജില്ലാതല അറിയിപ്പുകൾ
പി എസ് സി അഭിമുഖ പരീക്ഷ
ജില്ലയിൽ ആനിമൽ ഹസ്ബൻ്ററി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ ലബോറട്ടറി അസിസ്റ്റൻ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 614/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖപരീക്ഷ ജുലൈ എട്ടിന് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തും. അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തണം.
എൽ.ബി.എസിൽ കോഴ്‌സുകൾ
എൽ. ബി. എസ്. സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന പി. ജി. ഡി. സി. എ, ഡി. സി. എ, ഡിപ്ലോമ ഇൻ കമ്പ്യട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ), ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ് & മലയാളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, ഒ. ഇ. സി., ഒ. ബി. സി (എച്ച്) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്.
ഫോൺ: 0497 2702812, 9446650576
സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി
എസ്.ആർ.സി കമ്മ്യുണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാ മിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 30.
ജില്ലയിലെ പഠനകേന്ദ്രം - സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ്, ചാലാട്,
ഫോൺ: 9446006641, 7510889333.
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി
സംസ്ഥാനത്ത് കാർഷിക മേഖലയിലെ യന്ത്രവത്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 11 മുതൽ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയ്ക്കാവശ്യമായ വിവിധ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. ഫോൺ: 0497-2965150, 7907425006, 9383472052, 9383472051. ഇമെയിൽ aeeagriknr@gmail.com, aeeknragri@kerala.gov.in
ലാറ്ററൽ എൻട്രി
തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്‌ടു (സയൻസ്), വി.എച്ച്.എസ്.ഇ. ഐ.ടി.ഐ. കെ.ജി.സി.ഇ കോഴ്‌സ് കഴിഞ്ഞവർക്ക് നേരിട്ടുള്ള പ്രവേശനത്തിന് അവസരം. ഐ.ടി.ഐ /കെ.ജി.സി.ഇ ക്വോട്ടയിൽ പ്രവേശനം തേടുന്നവർ ജൂൺ 29 ന് രാവിലെ പത്ത് മണിക്ക് മുമ്പും പ്ലസ് ടു (സയൻസ്) / വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവേശനം തേടുന്നവർ രാവിലെ 11 മണിക്ക് മുമ്പും കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. പ്രവേശനത്തിന് വരുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ഫീസ് അടച്ച രസീതും അഡ്മിഷൻ സ്ലിപ്പും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. ഫോൺ 04672211400, 9496830958, 9496690222, 9446771690
ഡോക്ടർ നിയമനം
പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂലൈ ഒന്നിന് ഉച്ച 12 മണിക്ക് കലക്ടറേറ്റ് ഹാളിൽ. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം എത്തണം. ഫോൺ: 0490 2318720, 8848714700.
- Log in to post comments