Skip to main content
കളക്ടറേറ്റില്‍ മെഗാ ശുചീകരണ ക്യാമ്പയിന്‍ നടത്തി 

കളക്ടറേറ്റില്‍ മെഗാ ശുചീകരണ ക്യാമ്പയിന്‍ നടത്തി 

 

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റ് സിവില്‍ സ്റ്റേഷനില്‍ 'ഉണര്‍വ് 2026' എന്ന പേരില്‍ മെഗാ ശുചീകരണ ക്യാമ്പയിന്‍ നടത്തി. ശുചിത്വവും പൊതുജനാരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു ശുചീകരണ യജ്ഞം.

കളക്ടറേറ്റ് ആംഫി തിയേറ്ററില്‍ നടന്ന ശുചീകരണത്തിൽ പങ്കാളിയായി ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്  ഉദ്ഘാടനം ചെയ്തു. എഡിഎം പി.എൻ പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ കെ സുബൈര്‍, ഡി.എം.ഒ ഇന്‍-ചാര്‍ജ് കെ.സി സച്ചിന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ഡോ. സി അബൂബക്കർ തുടങ്ങിയവര്‍ പങ്കെടുത്തു. 
ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഹരിതകര്‍മസേന മുഖേന സംസ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

date