സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍. മിനു എല്‍സ നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാധാകൃഷ്ണപിള്ള ചടങ്ങില്‍ അധ്യക്ഷനായി. ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും വകുപ്പ് ജീവനക്കാര്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ സാം ജോണ്‍, പ്ലാനിംഗ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിദ്യ, ടൗണ്‍ പ്ലാനര്‍ അരുണ്‍ ജോസഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എച്ച്. നിഷി, റിസര്‍ച്ച് ഓഫീസര്‍ കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments