Skip to main content

കാര്‍ഷിക സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എ.ഐ.എഫ് വായ്പ: അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എ.ഐ.എഫ്) വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഏഴു വര്‍ഷം കാലാവധിയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. ഒരാള്‍ക്ക് വിവിധ സ്ഥലങ്ങളിലായി പരമാവധി 25 സംരംഭങ്ങള്‍ക്ക് വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍, പാക്ക് ഹൗസുകള്‍, കൂണ്‍ കൃഷി, ഹൈഡ്രോപോണിക് ഫാമിംഗ്, കൃത്യതാ കൃഷി സംവിധാനങ്ങള്‍, വെയര്‍ ഹൗസ്, പോളി ഹൗസ്, റീഫര്‍ വാന്‍, ഫ്രൂട്ട് റൈപ്പനിംഗ് റൂമുകള്‍, കസ്റ്റം ഹയറിംഗ് സെന്ററുകള്‍, കാര്‍ഷിക നഴ്സറികള്‍, ജൈവവള ഉല്‍പാദനം, കാര്‍ഷിക ഡ്രോണുകള്‍, ഇ-മാര്‍ക്കറ്റിംഗ് ശൃംഖലകള്‍, സംഭരണ-ഗുണനിലവാര കേന്ദ്രങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, തേന്‍ സംസ്‌കരണം, പട്ടുനൂല്‍ കൃഷി, കാര്‍ഷിക പമ്പുകള്‍, പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കരണം തുടങ്ങിയവയ്ക്ക് പദ്ധതി പ്രകാരം പലിശ ഇളവ് ലഭിക്കും. 2026 സെപ്റ്റംബര്‍ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ കാര്‍ഷിക മേഖലയില്‍ എടുത്തിട്ടുള്ള ലോണുകളും ഈ പദ്ധതിയിലേക്ക് മാറ്റാം.    വിവരങ്ങള്‍ക്ക്  അടുത്തുള്ള കൃഷിഭവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, അല്ലെങ്കില്‍ ജില്ലാ കൃഷി ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍:   8129940494.
 
 

date