Skip to main content

കീം 2026: ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

 എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ്/കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനായി കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററും ആരംഭിച്ചു.  ജൂണ്‍ 30 മുതല്‍ ജൂലൈ നാല് വരെ   വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.     എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് നാല് വരെ ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 
 

date