Skip to main content

‘പടവുകള്‍:' ധനസഹായത്തിനുള്ള അപേക്ഷകള്‍ക്ക് അംഗീകാരം

വനിതാ ശിശുവികസന വകുപ്പ്മുഖേന വിധവകളു ടെ     മക്കള്‍ക്ക് പ്രഫഷനല്‍ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള ‘പടവുകള്‍' പദ്ധതിയുടെ ജില്ലാതല സമിതി ധനസഹായത്തിനായി ലഭിച്ച അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. ശുപാര്‍ശ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പിക്കും.  2024-25 സാമ്പത്തിക വര്‍ഷത്തെ 17 അപേക്ഷകള്‍ക്കും, 2025-26 സാമ്പത്തിക വര്‍ഷത്തെ 27 അപേക്ഷകള്‍ക്കുമാണ്  അംഗീകാരം നല്‍കിയത്.
എ.ഡി.എം. എസ്. സജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗങ്ങള്‍ പങ്കെടുത്തു.
 

 

date