Skip to main content

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം*

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി./എന്‍.ഐ.ടി. എന്‍ട്രന്‍സ്  
പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന ഒരുവര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ച, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 15നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 234505

date