Skip to main content

*പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട*

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട  സപ്ലിമെന്ററി  രജിസ്ട്രേഷനും വെരിഫിക്കേഷനും 2026 ജൂലൈ 02 മുതല്‍ 06 വരെ നടക്കും. ഇതുവരെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും, സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന്‍ നടത്തി രണ്ടാം ഘട്ടം ചെയ്യാത്തവര്‍ക്കും www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന്‍ ചെയ്ത ശേഷം ലഭിക്കുന്ന അച്ചീവ്മെന്റ് രജിസ്റ്റര്‍ പ്രിന്റ്ഔട്ട്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം ജൂലൈ 2  ന് രാവിലെ 10 മണി മുതല്‍ ജൂലൈ 6 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി  വെരിഫിക്കേഷനായി  പൈനാവില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വെരിഫിക്കേഷനു ശേഷം ജൂലൈ 6-ാം തീയതി അഞ്ച് മണിക്ക് മുമ്പായി  സ്‌കൂള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍-സ്പോര്‍ട്സ് എ ലിങ്കില്‍ രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ നടത്തണം.    
കൂടുതല്‍ വിവരങ്ങള്‍ക്ക്.  9895112027,8281797370,9747093334.
 

date