Skip to main content

സെന്‍സസിന്റെ പ്രാധാന്യം

ഭരണവും നയവും- സമഗ്രമായ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങള്‍ക്കായുള്ള വിവരാധിഷ്ഠിത നയ രൂപീകരണം.

പൊതു അടിസ്ഥാന സൗകര്യങ്ങള്‍- റോഡുകള്‍, വൈദ്യുതി, ശുചിത്വം എന്നിവയുടെ വികസനം.

ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍-  ആശുപത്രികള്‍, സ്‌കൂളുകള്‍, അവശ്യസേവനങ്ങള്‍ എന്നിവയ്ക്കായുള്ള ആസൂത്രണത്തെ പിന്തുണയ്ക്കും.

ദുരന്ത തയ്യാറെടുപ്പ്-സമയബന്ധിതമായ പ്രതികരണത്തിനായി ദുര്‍ബല ജനവിഭാഗങ്ങളെ തിരിച്ചറിയുന്നു.

നഗര - ഗ്രാമ ആസൂത്രണം- അധിവാസ രീതികളും ജനസംഖ്യാ പ്രവണതകളും അറിയിക്കുന്നു.

അക്കാദിമ ഗവേഷണം- സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

ക്ഷേമം-  പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് സമുദായങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍,  ദുര്‍ബലവിഭാഗങ്ങള്‍  എന്നിവര്‍ക്കായുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നു.

ശേഖരിക്കുന്ന വിവരങ്ങള്‍

വീടുകളുടെ അവസ്ഥ: വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, കുടുംബത്തിന് ലഭ്യമായ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ

ജനസംഖ്യാശാസ്ത്രം: പ്രായവും ലിംഗഭേദവും, വൈവാഹികാവസ്ഥ, പ്രത്യുത്പാദനക്ഷമത, ബന്ധം, കുടുംബത്തിന്റെ വലുപ്പം മുതലായവ.

സാമൂഹികസാമ്പത്തിക സൂചകങ്ങള്‍: വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനം, കുടിയേറ്റം, ജനന സ്ഥലം മുതലായവ

സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകള്‍: മതം, ഭാഷ/മാതൃഭാഷ, വൈകല്യസ്ഥിതി മുതലായവ

ജാതി കണക്കെടുപ്പ്: രാജ്യത്തെ എല്ലാ വ്യക്തികളുടെയും ജാതി ശേഖരിക്കും.

ജില്ലാ സെന്‍സസ് കൈപ്പുസ്തകം: വില്ലേജ്/പട്ടണത്തിന്റെ അടിസ്ഥാന സൗകര്യവും പൗര സൗകര്യങ്ങളും, എല്ലാ ജില്ലകളുടെയും സമഗ്രമായ ജനസംഖ്യാ, സാമൂഹിക, സാമ്പത്തിക വിവരങ്ങള്‍

date