Post Category
പൾസ് പോളിയോ: 5358 കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകി
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച തുള്ളിമരുന്ന് നൽകാൻ സാധിക്കാതെയിരുന്ന അഞ്ചുവയസിന് താഴെയുള്ള 5358 കുട്ടികൾക്ക് വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ തുള്ളിമരുന്ന് വിതരണം ചെയ്തു. 1,79,595 കുട്ടികളെ ലക്ഷ്യം വച്ച് പൾസ് പോളിയോ വിതരണത്തിൽ ജില്ലയിൽ 98.78 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ചൊവ്വാഴ്ചയും അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ തുള്ളിമരുന്ന് വിതരണം ചെയ്യും
date
- Log in to post comments