Skip to main content

ഡോ. വി. വിനോദ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ. വി.വിനോദ് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ്. ജില്ലയിലെ എൻ.എച്ച്.എം.പ്രോഗ്രാം മാനേജർ, തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട്, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കാലഘട്ടത്തിൽ മലപ്പുറം, പാലക്കാട് ജില്ലകളിലെ നോഡൽ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു.

 

date