Skip to main content

വായനാമാസാചരണം : കാഴ്ചപരിമിതര്‍ക്ക് മത്സരം

വായനാ മാസാചരണത്തിന്റെ ഭാഗമായി കാഴ്ചപരിമിതര്‍ക്ക് ബ്രെയില്‍ എഴുത്ത്, ബ്രെയില്‍ വായന, കവിതാപാരായണം, നാടന്‍പാട്ട്  ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. ജൂലൈ ഒന്നിന്  രാവിലെ 10  മുതല്‍  സിവില്‍ സ്റ്റേഷനിലെ മൈ ഭാരത് കേന്ദ്ര (എന്‍.വൈ.കെ) ഹാളിലാണ് മത്സരങ്ങള്‍. ജില്ലാ സാക്ഷരതാമിഷന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാപോഷിണി  ഗ്രന്ഥാലയം മണ്ണാര്‍മല, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് മലപ്പുറം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കും.

date